ജയ്പൂർ : ജഗത്പുര മേഖലയിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രിക്കു സമീപം രാജസ്ഥാനിലെ ഭീകരവിരുദ്ധ സ്ക്വാഡിലെ അഡീഷനൽ എസ്പിയെയും സ്ത്രീയെയും വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നാൽപ്പത്തിരണ്ടുകാരനായ ആശിഷ് പ്രഭാകർ 30 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീയെ വധിച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും, വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുനിന്നും രാജസ്ഥാൻ പൊലീസ് പറഞ്ഞു.
സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ സ്വയം വെടിയുതിർക്കുന്നതിനു മുൻപ് ആശിഷ് പൊലീസ് കൺട്രോൾ റൂമിലേക്കു വിളിച്ച് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി അറിയിച്ചെന്നും പോലീസ് പറഞ്ഞു.
രാജസ്ഥാൻ പൊലീസിൽ വിവിധ വിഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നയാളാണ് ആശിഷ് പ്രഭാകർ. കഴിഞ്ഞ ഡിസംബറിൽ ഐഎസ് അനുകൂലിയായ മുഹമ്മദ് സിറാജുദ്ദീനെ പിടികൂടിയ സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. രാജസ്ഥാൻ പൊലീസ് അക്കാദമിയിൽനിന്ന് 10 മാസത്തെ പരിശീലനത്തിനുശേഷമാണ്ആശിഷിനെ കാണാതായത്.
രണ്ടുപേജ് ആത്മഹത്യാക്കുറിപ്പ് വാഹനത്തിൽനിന്ന് ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്. തെറ്റായ പാത തിരഞ്ഞെടുത്തതിൽ ഭാര്യയോടു ക്ഷമ ചോദിക്കുന്നു ആ സ്ത്രീ തന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്യുകയായിരുന്നുവെന്നും ആശിഷ് കത്തിൽ പറയുന്നു. കൂടാതെ ചില മൊബൈൽ നമ്പരുകളും ഫെയ്സ്ബുക് ഐഡികളും തന്നെ ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും കത്തിൽ നൽകിയിട്ടുണ്ട്.
Post Your Comments