കൊച്ചി: ക്രൈസ്തവ ആഭിമുഖ്യമായിരുന്നു മനോരമയുടെ യഥാര്‍ത്ഥ കരുത്ത്. പ്രാദേശിക സാഹചര്യം തിരിച്ചറിഞ്ഞ് വിപണയിലെ സാധ്യതകള്‍ പരമാവധി ചേര്‍ത്ത് ഇന്ത്യയിലെ ഒന്നാമത്തെ പ്രാദേശിക പത്രമാക്കി മനോരമയെ മാറ്റിയതിന്റെ അടിസ്ഥാനം ക്രൈസ്തവ മേഖലയുടെ മനസ്സ് അനുകൂലമായതായിരുന്നു. കേരളത്തിലൂട നീളം ക്രൈസ്ത വിശ്വാസികള്‍ മനോരമയെ തന്നെയാണ് തങ്ങളുടെ പ്രധാന പത്രമായി കണ്ടത്. കേരളത്തെ മൂന്ന് മേഖലയായി തിരിച്ച് പ്രത്യേക സമീപനങ്ങള്‍ നടപ്പാക്കിയ പത്രമായിരുന്നു മനോരമ. മാതൃഭൂമിയെ പിന്തള്ളി പ്രചാരത്തില്‍ ഒന്നാമനായ മലയാള പത്രമായി മനോരമ മാറിയതും അങ്ങനെയായിരുന്നു.
എന്നാല്‍ ഇതിന് മാറ്റം വരികയാണ്. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളായ കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും മനോരമയുടെ സര്‍ക്കുലേഷന്‍ കുറയുകയാണ്. പകരം ദീപിക അടിച്ചു കയറുന്നു. ഇത് തന്നെയാണ് മലബാറിലെ മലയോര പ്രദേശത്തേയും അവസ്ഥ.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന അര്‍ധനനഗ്‌നയായ കന്യാസ്ത്രീയും അവര്‍ക്കും ചുറ്റില്‍ ഇരിക്കുന്ന മറ്റ് കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം. മനോരമയുടെ ഭാഷാപോഷിണിയില്‍ ഈ ചിത്രം അടിച്ചു വന്നതാണ് പ്രശ്‌നത്തിന് കാരണം.
ക്രൈസ്തവ വിശ്വാസത്തെ മനോരമ തകര്‍ത്തുവെന്ന ആരോപണവുമായി വിശ്വാസികള്‍ തെരുവിലെത്തി. പത്രത്തിനെതിരെ കത്തോലിക്കാ സഭയും പ്രതിഷേധവുമായി കത്ത് നല്‍കി. ഇതോടെ ക്രൈസ്തവ ഏജന്റുമാര്‍ പത്രത്തെ കൈവിട്ടു. അവര്‍ നേരിട്ട് പ്രതിഷേധ കത്തെഴുതി. വിവാദ ഭാഷാപോഷണി പിന്‍വലിച്ചതിന് അപ്പുറം മനോരമ ഒന്നും ചെയ്തില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഭാഷാപോഷണിയുടെ ചുമതലക്കാരനായ കെസി നാരായണനെ പുറത്താക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മനോരമയുടെ കുടുംബാഗത്തെ പോലെ കരുതി പണിയെടുക്കുന്ന നാരായണനെ കൈവിടാന്‍ മനോരമ തയ്യാറല്ലെന്ന വസ്തുതയാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ഇതോടെ പ്രതിഷേധം തെരുവിലെത്തി. ക്രൈസ്തവ പത്രമായി തന്നെ അറിയപ്പെടുന്ന ദീപിക ഇതിന്റെ നേട്ടമുണ്ടാക്കാന്‍ എത്തിയെന്നതും ശ്രദ്ധേയമാണ്.
വിവാദത്തില്‍ പെട്ടുപോയത് ടോം വട്ടക്കുഴിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചര്‍ച്ചകള്‍ എങ്ങും സജീവമാണ്. എന്നാല്‍ വട്ടക്കഴിയുടെ ചിത്രത്തെ പിന്തുണയ്ക്കാന്‍ പുരോഗമന സാഹിത്യകാന്മാര്‍ ആരും എത്തിയില്ല. ദേശീയ ഗാനത്തിന്റെ വിവാദങ്ങളില്‍ നിറഞ്ഞവരും ഇത് കണ്ടില്ലെന്ന് നടിച്ചു.
ഇതിനിടെയാണ് സര്‍ക്കുലേഷന്‍ കുറയലിന്റെ ഭീതി മനോരമയെ പിടികൂടുന്നതും. ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, താമരശ്ശേരി, മാനന്തവാടി രൂപതകളാണ് വലിയ തോതില്‍ മനോരമയ്‌ക്കെതിരായ വികാരം പ്രചരിപ്പിക്കുന്നത്. മലയോര മേഖലകളിലെല്ലാം ഇതിന്റെ ക്ഷീണം മനോരമ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. കെ. സി നാരായണനെ പുറത്താക്കാതെ ഒത്തു തീര്‍പ്പില്ലെന്ന വാശിയിലാണ് ഇവരെല്ലാം.
ഭാഷാ പോഷണിയിലെ ചിത്രം ചിത്രം ക്രൈസ്തവരെ അവഹേളിക്കുന്നവയാണെന്ന് ആരോപിച്ച് ഹൈറേഞ്ച് മേഖലയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മലയോര മേഖലയയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധവുമായി വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങള്‍ റോഡുകളില്‍ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങള്‍ സംഘടിപ്പിച്ചുമുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങുന്നത്.
Post Your Comments