പനജി : ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എല്‍വിസ് ഗോമസിന് അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി)യുടെ നോട്ടീസ്. ഹൗസിംഗ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഈ മാസം 20നാണ് എല്‍വിസ് ഗോമസിനെ പ്രഖ്യാപിച്ചത്. മര്‍ഗോവ ടൗണില്‍ ഹൗസിങ് സൊസൈറ്റിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പില്‍ വീഴ്ച്ചവരുത്തിയെന്നാണ് ആരോപണം.
2007-2011 കാലഘട്ടത്തില്‍ എല്‍വിസ് ഗോമസ് ഗോവ ഹൗസിംഗ് ബോര്‍ഡ് മാനേജിങ് ഡയറക്ടറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം. ഈ സമയത്ത് ചെയര്‍മാനായിരുന്ന നീല്‍കാന്ത് ഹലര്‍ങ്കര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് എ.സി.ബി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണവിധേയരുടെ മൊഴിയെടുക്കുന്നതിനായാണ് ഇവരെ ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പിലും സൊസൈറ്റിയുടെ നിര്‍മ്മാണത്തിലും വീഴ്ചവരുത്തിയത് സര്‍ക്കാരിന് വലിയ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഈ വര്‍ഷം ജൂണിലാണ് ഗോവ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കുന്നത്.
Post Your Comments