റാഞ്ചി: ജാര്‍ഖണ്ഡിലെ അഞ്ച് സര്‍വകലാശാലകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിലും എബിവിപിയ്ക്ക് ജയം. നാലിടത്ത് ഒറ്റയ്ക്കും ഒരിടത്ത് സഖ്യവുമായി മത്സരിച്ചാണ് എബിവിപി കരുത്ത് കാട്ടിയത്. റാഞ്ചി സര്‍വകലാശാലയിലാണ് അഖില്‍ ജാര്‍ഖണ്ഡ് ഛാത്ര സംഘ്, എജെഎസ്യു എന്നിവരുമായി സഖ്യത്തില്‍ എ.ബി.വി.പി മത്സരിച്ചത്.
എട്ട് വര്‍ഷത്തിന് ശേഷമാണ് റാഞ്ചി, വിനോബ ഭാവേ, സിഡോ കാന്‍ഹു മര്‍മു സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2007 ല്‍ ഈ മൂന്ന് സര്‍വകലാശാലകളിലും എ.ബി.വി.പി-എ.ജെ.സി.എസ് സഖ്യം വിജയിച്ചിരുന്നു. ഇത്തവണ റാഞ്ചി ഒഴിച്ചുള്ള സര്‍വകലാശാലകളില്‍ എബിവിപി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന നിലമ്പര്‍-പീതാമ്പര്‍ സര്‍വകലാശാലയില്‍ എബിവിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Post Your Comments