![isis](/wp-content/uploads/2016/12/isis.jpg)
ബെയ്‌റൂട്ട്: ഐഎസിന്റെ കിരാത നടപടിക്ക് അവസാനമില്ല. രണ്ട് തുര്‍ക്കിഷ് സൈനികരെ ജീവനോടെ കത്തിക്കുന്ന വീഡിയോയാണ് ഐഎസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സൈനികരെ ഇരുമ്പുകൂട്ടിനുള്ളില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോകുന്നതും ചുട്ടു കൊല്ലുന്നതുമായ ക്രൂരതയാണ് ദൃശ്യങ്ങളില്‍.
വടക്കന്‍ സിറിയയിലെ ആലപ്പോ പ്രവിശ്യയിലാണ് സംഭവം. 19 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തുര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന ഭീകരര്‍ പ്രസിഡന്റ് തുര്‍ക്കി തയിപ് എര്‍ഡോഗനെയും രൂക്ഷമായി വിമര്‍ശിക്കുന്നു.
അതേസമയം, വീഡിയോ വൈറലായതോടെ സര്‍ക്കാര്‍ ഇടപെട്ട് വീഡിയോ നീക്കം ചെയ്തു. വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments