ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ ട്രേഡ്മാര്‍ക്ക് വാഹനം മാരുതി ജിപ്‌സി പടിയിറങ്ങുന്നു . ഇനി ടാറ്റ സഫാരി സ്റ്റോം സൈന്യത്തിന്റെ ഔദ്യോഗിക വാഹനമാകും . ആദ്യപടിയായി 3200 സഫാരി സ്റ്റോമിന് ഉടന്‍ ഓര്‍ഡര്‍ നല്‍കും.
മഹീന്ദ്രയുടെ സ്‌കോര്‍പിയോയെ മറികടന്നാണ് സഫാരി, സൈന്യത്തിന്റെ ഔദ്യോഗിക വാഹനമാകുന്നത്. മഞ്ഞിലും മലയിലും മറ്റ് ദുഷ്‌കര മേഖലകളിലും നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഫാരി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ 30,000 ജിപ്‌സികളാണ് സൈന്യത്തിനുള്ളത് . ഘട്ടം ഘട്ടമായി ഇത് മാറ്റാനാണ് തീരുമാനം. സൈന്യത്തിന്റെ ഇഷ്ടപ്പെട്ട വാഹനമായിരുന്നു ജിപ്‌സിയെങ്കിലും ഡീസല്‍ വാഹനങ്ങള്‍ കൂടുതല്‍ താത്പര്യപ്പെടുന്നതിനാലാണ് പുതിയ തീരുമാനം. ജിപ്‌സി പെട്രോള്‍ വാഹനമാണ് . ട്രക്കുകള്‍ക്കും മറ്റ് ഹെവി വാഹങ്ങള്‍ക്കും ഡീസലായത് കൊണ്ട് കൂടുതല്‍ സൗകര്യം കണക്കിലെടുത്തുമാണ് ഡീസല്‍ വാഹനത്തിലേക്ക് ചുവട് മാറ്റുന്നത് .
Post Your Comments