ന്യൂഡല്‍ഹി: 2005 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെ കമ്മിഷന്‍റെ പട്ടികയില്‍ നിന്നും ഒഴിവാക്കി. വേണ്ടി വന്നാൽ ഈ പാർട്ടികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രത്യക്ഷനികുതി വകുപ്പിനോട് കമ്മീഷൻ നിർദ്ദേശിച്ചു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ 29-എ വകുപ്പ് പ്രകാരം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പിന്‍വലിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
എന്നാൽ പാർട്ടികളുടെ രജിസ്‌ട്രേഷൻ എടുത്തു കളയാൻ കമ്മീഷന് അധികാരമില്ല. പട്ടികയിലെ പാർട്ടികളിൽ മിക്കതും വ്യാജ മേൽവിലാസമാണ്. ചിലതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും, പട്യാല കോടതിയിലെ അഭിഭാഷകരുടെ ചേംബറിന്റെയുമൊക്കെ വിലാസങ്ങളാണ് നൽകിയിട്ടുളളത്.
Post Your Comments