തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഎമ്മില്‍ പുതിയ ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നു.മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളിലാണ് പാര്‍ട്ടിയെന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നത്.
അതിനിടെ ദേശീയ ഗാന വിവാദത്തിലും കമല്‍ സി ചവറയുടെ കേസിലും പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി കോടിയേരി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഒറ്റയാള്‍ നയത്തിനെതിരെയുള്ള വെല്ലുവിളിയായാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ലെന്നും കോടിയേരി പറയുന്നു. സി.പി.എമ്മിലെ സമുന്നത നേതാക്കളെല്ലാരും തന്നെ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ പക്ഷത്താണ്.
പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഐഎമ്മില്‍ പുതിയ ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നതിന് കൂടുതല്‍ വ്യക്തമായ തെളിവാകുകയാണ് പുതിയ സംഭവങ്ങള്‍. പൊലീസിനെ കയറൂരി വിടരുതെന്ന് പല നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു.
Post Your Comments