തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ തകര്‍ന്നെന്നും 1967നെക്കാള്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നുമായിരുന്നു ആന്റണിയുടെ വിമർശനം. പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന ഘട്ടങ്ങളില്‍ ഞാനും കരുണാകരനും വിട്ടുവീഴ്ച്ച ചെയ്തിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും തങ്ങൾക്കിടയിൽ പരസ്പരവിശ്വാസം ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പ്രധാനമായും വേണ്ടത് വിട്ടുവീഴ്ചാ മനോഭാവമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടിക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നും സുധീരനും, ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ഒരുമിച്ച് നീങ്ങണമെന്നും ആന്റണി ചൂണ്ടിക്കാട്ടി . ഡിസിസി പുനഃഘടനയുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് എ.കെ.ആന്റണിയുടെ പ്രസ്താവന.
Post Your Comments