ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടെ സ്‌ത്രീയെ കടന്ന് പിടിച്ച ഇന്ത്യന്‍ വംശജന്‍ പിടിയില്‍. സ്‌ത്രീയെ കടന്ന് പിടിച്ചതിന് ശേഷം തന്റെ നടപടി തെറ്റായിരുന്നു എന്ന് വ്യക്തമാക്കുന്ന ക്ഷമാപണ കത്തും ഗണേശ് പാര്‍ക്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍ സ്ത്രീയ്ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.സ്‌ത്രീയുടെ പരാതിയിന്മേല്‍ 40 വയസ്സുകാരനായ ഗണേശ് പാര്‍ക്കറെ അമേരിക്കയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ലൈംഗിക അതിക്രമത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഗണേശ് പാര്‍ക്കറെ പിന്നീട് ന്യൂ ജഴ്‌സിയിലെ ന്യൂവാര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി.
സംഭവം നടന്നത് മുംബൈയില്‍ നിന്നും ന്യൂവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യാ ഫ്‌ളൈറ്റിൽ വച്ചാണ്. ഇയാൾ ബിസിനസ് ക്ലാസ് സീറ്റ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. പക്ഷെ ഗണേഷ് ഇക്കോണമി ക്ലാസില്‍ ഇരിക്കാന്‍ താത്പര്യപ്പെടുകയായിരുന്നു. സ്‌ത്രീയുടെ സീറ്റിന് സമീപമായാണ് ഗണേശ് പാര്‍ക്കര്‍ ഇരുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സ്‌ത്രീ ആ സമയം മയക്കത്തിലായിരുന്നു. ഇടയ്ക്ക് മയക്കത്തില്‍ നിന്നും വിട്ടുണര്‍ന്ന സ്‌ത്രീ തന്റെ ബ്ലാങ്കറ്റ് ശരീരത്തില്‍ നിന്നും വലിച്ച് നീക്കിയതായി കണ്ടെത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീണ്ടും ബ്ലാങ്കറ്റ് പുതച്ച് മയങ്ങിയെങ്കിലും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഗണേശ് പാര്‍ക്കറിന്റെ കൈകള്‍ തന്റെ ശരീരത്തിലായിരുന്നൂവെന്ന് പരാതിയില്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്‌ത്രീ ശബ്ദമുയര്‍ത്തുകയും തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഗണേശ് പാര്‍ക്കറെ സ്വന്തം സീറ്റിലേക്ക് തന്നെ ഇരുത്തുകയായിരുന്നു. തനിക്ക് സ്‌ത്രീയോട് സംസാരിക്കണമെന്ന് ഗണേശ് പാര്‍ക്കര്‍ തുടര്‍ച്ചയായി ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എന്നാല്‍ തന്റെ നടപടി വിഢിത്തമായിരുന്നൂവെന്നും ഒരു നിമിഷത്തെ ബുദ്ധിമോശമാണിതെന്നും വ്യക്തമാക്കി കൊണ്ട് ഗണേശ് പാര്‍ക്കര്‍ സ്ത്രീയ്ക്ക് ക്ഷമാപണ കത്ത് നല്‍കി. 50000 ഡോളര്‍ ജാമ്യവ്യവസ്ഥിതിയില്‍ കസ്റ്റഡിയില്‍ നിന്നും പുറത്ത് വന്ന ഗണേശ് പാര്‍ക്കര്‍, നിലവില്‍ വീട്ട് തടങ്കലില്‍ തുടരുകയാണ്.
Post Your Comments