“രക്ഷക രക്ഷ” എന്ന ക്യാൻസർ ചെക്ക് അപ് മെഡിക്കൽ ക്യാമ്പ് വിജയകരമായി തുടരുന്നതിനോടൊപ്പം, കേരളാ പോലീസിനായി പുതിയൊരു മെഡിക്കൽ ദൗത്യവുമായി സ്വസ്തി ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ കണ്ണുകളുടെ പ്രശ്നം പരിഹരിക്കുന്നതിനും, പ്രമേഹസംബന്ധിയായ പ്രശ്നങ്ങളുണ്ടെങ്കിൽ അതിന് വിദഗ്ധ ചികിത്സ നൽകുന്നതിനുമാണ് ശ്രമം. പ്രസ്തുത കർമ്മത്തിൽ സ്വസ്തി ഫൗണ്ടേഷനോടൊപ്പം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളൊജി, ദിവ്യപ്രഭാ ഹോസ്പിറ്റൽ, ജ്യോതിദേവ്’സ് ഡയ്ബറ്റിസ് ആൻഡ് റിസർച്ച് സെന്റർ എന്നീ സ്ഥാപങ്ങളും പങ്കു ചേരുന്നു.
ഡിസംബർ 23’ന് തിരുവനന്തപുരം കൺട്രോൾ റൂമിൽ വച്ച് രാവിലെ 10 മണിക്ക് പ്രസ്തുത മെഡിക്കൽ ക്യാംപിന് തുടക്കം കുറയ്ക്കുന്നതാണ്. പോലീസുകാരുടെ സ്തുത്യർഹമായ സേവനങ്ങൾക്ക് സ്വസ്തിയും സംഘവും ഏർപ്പെടുത്തുന്ന ഇത്തരം അടിസ്ഥാന സഹായങ്ങൾ ഇനിയും തുടരും എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ സാധിക്കുന്നത്.
Post Your Comments