റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഇനിമുതല്‍ വരുമാന നികുതി അടയ്ക്കണം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനങ്ങള്‍.
പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്തുകയാണ്.
കൂടാതെ, സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്പനികള്‍ക്കു നികുതി ഇളവു നല്‍കുമെന്നും സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവ് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 2020ല്‍ മിച്ച ബജറ്റ് അവതരിപ്പിക്കാമെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കടുത്ത നടപടികളുമായാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
സമീപകാലത്ത് എണ്ണവിലയിലുണ്ടായ ഇടിവും സാമ്പത്തികരംഗത്ത് അന്താരാഷ്ട്ര തലത്തിലുണ്ടായ മാന്ദ്യവും രാജ്യത്തെ സാമ്പത്തിക നിലയെ ബാധിച്ചിരുന്നു. ഇതാണ് പുതിയ നടപടിക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചിരുന്ന 326 ബില്യണ്‍ സൗദി റിയാലിന്റെ സാമ്പത്തിക കമ്മി 297 ബില്യണ്‍ റിയാലായി കുറച്ചതായും എണ്ണവിലയിലെ കുത്തനെയുണ്ടായ ഇടിവ് വരുത്തിയ 2015 ലെ 366 ബില്യണ്‍ സാമ്പത്തിക കമ്മിയില്‍നിന്ന് ഏറെ പുരോഗതിയിലാണ് രാജ്യമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സല്മാന് രാജാവ് പറഞ്ഞു.
Post Your Comments