മസ്കത്ത്: അടുത്ത മാസം സര്‍വീസ് ആരംഭിക്കുന്ന ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയര്‍ ടിക്കറ്റ് ഉടന്‍ ലഭ്യമാകും. മസ്കത്ത്-സലാല റൂട്ടിലെ ടിക്കറ്റുകളാണ് യാത്രക്കാര്‍ക്ക് ഓൺലൈനിൽ കൂടെ ലഭ്യമാകുക. മസ്കത്ത്-സലാല റൂട്ടില്‍ ദിവസവും നാല് സര്‍വീസുകളുണ്ടാകും. 15 റിയാലാണ് കുറഞ്ഞ നിരക്ക്. ബുക്ക് ചെയ്യുന്ന സമയവും സീസണും അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകും.
മൂന്ന് എ320 എയര്‍ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. അതേസമയം ദുബായ്, ജിദ്ദ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യമാണ് സലാം എയറിന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അനുമതി നൽകിയത്.
Post Your Comments