ചിക്കമംഗളൂരു : കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ എ ജി നമാനയെന്ന പതിനാറുകാരി പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്ത് തന്റെ ഗ്രാമത്തെ കുറിച്ചാണ്. ടാറിട്ട ഒരു റോഡുപോലുമില്ല. തരക്കേടില്ലാത്ത ചികിത്സാലയങ്ങള്‍ ഇല്ലാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ പോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നിങ്ങനെ തന്റെ ഗ്രാമത്തിന്റെ ദയനീയ അവസ്ഥയെക്കുറിച്ചാണ് കുട്ടി കത്തെഴുതിയത്. കത്ത് കിട്ടിയ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഉടനെത്തി ജനപ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും. ഇപ്പോള്‍ പ്രശ്നങ്ങളറിയാനും നടപടിയെടുക്കാനുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുപ്പത്തഞ്ചാളം കുടുംബങ്ങളുള്ള അലേഖാന് ഹൊരട്ടി എന്ന കൊച്ചു ഗ്രാമത്തില്‍ ഇന്ന് കയറി ഇറങ്ങുകയാണ്.
ചിക്കമഗംളൂരു ജില്ലയിലെ മുഡിഗരി താലൂക്കിലാണ് അലിഖാന് ഹൊരട്ടിയെന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ എംഎല്‍എ ബി ബി നിങ്കയ്യ ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. മൊറാര്‍ജി ദേശായ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ നമാന കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഡിസംബര്‍ ആദ്യ വാരം തന്നെ വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും നിര്‍ദേശ പ്രകാരം ഈ ആഴ്ചയിലാണ് ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയത്. വിഷയത്തില്‍ സഗൗരവം ഇടപെടാന്‍ പ്രധാനമന്തി സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്കി.
Post Your Comments