NewsIndia

പാക്കിസ്ഥാന്‍ സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുന്നു- പ്രധാനമന്ത്രി

 

കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും മറുപടി നൽകി പ്രധാനമന്ത്രി മോദി.പാക്കിസ്ഥാന്‍ സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. 2009ല്‍ രാഹുല്‍ രംഗത്തു വന്നപ്പോള്‍ പാക്കറ്റില്‍ എന്തെന്ന് പലര്‍ക്കും അറിയില്ലായിരുന്നു എന്നും ഇപ്പോള്‍ മനസ്സിലായെന്നും നരേന്ദ്ര മോദി പറഞ്ഞു. 1970 മുതല്‍ ഏതെങ്കിലും ഒരു പ്രധാനസ്ഥാനത്ത് കയറിപ്പറ്റിയിരുന്ന മന്‍മോഹന്‍സിംഗ് 60 ശതമാനം പട്ടിണിക്കാരുടെ നാട്ടില്‍ ക്യാഷ്‍ലെസ് പ്രായോഗികമല്ലെന്ന് വ്യക്തമാക്കുമ്പോള്‍ സ്വന്തം റിപ്പോര്‍ട്ട് കാര്‍ഡല്ലേ ഇതിലൂടെ നല്‍കുന്നതെന്നും മോദി ചോദിച്ചു.

കറന്‍സി രഹിത സമ്ബദ് വ്യവസ്ഥ എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തെ നിസാരവല്‍ക്കരിക്കാനാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ ധനമന്ത്രി പി.ചിദംബരം എന്നിവര്‍ അനാവശ്യ പ്രസ്താവനുയമായി രംഗത്ത് വരുന്നത്. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നതിലൂടെ പ്രതിപക്ഷം അഴിമതിക്കാരെ സഹായിക്കുകയാണ്.പ്രതിപക്ഷം ലജ്ജയില്ലാതെയാണ് അഴിമതിക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നത്. മോദി ആരോപിച്ചു.

വെറുമൊരു ഷീറ്റില്‍ കുറെ പേരുകള്‍ രേഖപ്പെടുത്തിയതല്ലാതെ പണം നല്‍കിയതിന് ഒരു തെളിവുമില്ലെന്നും ഇത് കെട്ടിച്ചമച്ചതായിരിക്കാമെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.മുൻപ് പ്രശാന്ത് ഭൂഷൺ ഇതേ ആരോപണവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. എന്നാൽ കൈക്കൂലി വാങ്ങിയോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് നരേന്ദ്ര മോദി ഉത്തരം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button