IndiaNews

ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ: മമത ബാനര്‍ജി

കോലാഘട്ട് : നോട്ട് നിരോധന പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാനാണു മമതയുടെ വെല്ലുവിളി. എതിര്‍ക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്താലും നോട്ട് നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും അതെന്താണെന്നു തങ്ങള്‍ക്ക് അറിയണമെന്നും അവര്‍ അറിയിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്നു തുരത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെയും മമത വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button