കാലിഫോര്‍ണിയ : ഇരട്ട സിം ഫോണുമായി ആപ്പിള്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സിംഗിള്‍ സിം മോഡലുമായി എത്തുന്ന എക കമ്പനി ആപ്പിള്‍ മാത്രമാണ്. വൈകാതെ തന്നെ ആപ്പിളിന്റെ ഇരട്ട സിം മോഡല്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചൈന, ഇന്ത്യ എന്നീ മാര്‍ക്കറ്റുകളാണ് ആപ്പിള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മൊബൈല്‍ സര്‍വീസ് ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് കൂടുതല്‍ ഓഫറുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്.
ഫോബ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇരട്ട സിമ്മുള്ള ഫോണിന്റെ പകര്‍പ്പവകാശത്തിനായി ആപ്പിള്‍ ചൈനീസ് സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. അമേരിക്കയില്‍ ഇതിനുള്ള പകര്‍പ്പവകാശം നേരത്തെ തന്നെ ആപ്പിളിന് ലഭിച്ചതായും വാര്‍ത്തകളുണ്ട്. ആപ്പിളിന്റെ ഫോണുകളുടെ ഡിസൈന്‍ നിര്‍വഹിക്കുന്ന ലീ സു സോഷ്യല്‍ മീഡിയായ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കി.
Post Your Comments