ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വാങ്ങികൂട്ടുന്ന പ്രതിഫലത്തെക്കുറിച്ച് നേരത്തെയും ചര്‍ച്ചകള്‍ നടന്നതാണ്. ഇപ്പോള്‍ ഭീകരരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. കുറഞ്ഞ തുകയൊന്നുമല്ല ഇവര്‍ക്ക് ലഭിക്കുന്നത്. ലക്ഷങ്ങളാണ് ഇവര്‍ വാങ്ങിക്കൂട്ടുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ ഭീകരരുടെ വെളിപ്പെടുത്തലില്‍ സൈന്യം ഞെട്ടിയിരിക്കുകയാണ്.
മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ സൈന്യം പിടികൂടിയ ഭീകരരാണ് ഭീകകര സംഘടനകള്‍ നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കശ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഭീകര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി ഇന്ത്യയ്ക്കെതിരെ യുദ്ധം നയിക്കാന്‍ പ്രേരിപ്പിക്കുന്ന പാക് ഭീകരസംഘടനകളുടെ തന്ത്രങ്ങളാണ് ഇതോടെ വെളിപ്പെടുന്നത്.
വിദേശികളായ ഭീകരര്‍ക്ക് റിക്രൂട്ട് ചെയ്യുന്ന സമയത്ത് 50,000 രൂപയും പ്രാദേശികര്‍ക്ക് 3,000 മുതല്‍ 20,000 രൂപവരെയുമാണ് ഭീകരസംഘടനകള്‍ നല്‍കുക. പാകിസ്ഥാനില്‍ നിന്നുള്‍പ്പെടെ അയല്‍ രാജ്യങ്ങളില്‍ നിന്നെത്തി ഭീകരാക്രമണം നടത്തുന്ന ഭീകരര്‍ക്ക് പ്രതിമാസം 15,000 രൂപയും, ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ക്ക് പ്രതിമാസം 3,000 മുതല്‍ 10,000 രൂപ വരെയുമാണ് ശമ്പളമായി ഭീകര സംഘടനകള്‍ നല്‍കുന്നത്.
ഇവര്‍ക്കിടയില്‍ നിന്ന് ഒരു മികച്ച ഭീകരനെ കണ്ടെത്തി അവാര്‍ഡും നല്‍കുന്നുണ്ട്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡായി നല്‍കുന്നത്. ഗ്രൂപ്പിന്റെ തലവന്മാര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും 50,000 രൂപയാണ് ലഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകള്‍ നല്‍കുന്ന പ്രതിഫലം. നഷ്ടപരിഹാരം, പെന്‍ഷന്‍ എന്നിവ വേറെയും ലഭിക്കുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഭീകരന്റെ കുടുംബത്തിന് 50,000 രൂപയും പ്രതിമാസം 5000 രൂപയും നല്‍കിവരുന്നു. ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടുംബത്തിന് ഒറ്റത്തവണയായി 25,000 രൂപയും പ്രതിമാസം 3,000 രൂപയുമാണ് നല്‍കുക. സംഘടനയില്‍ നിന്ന് വിരമിക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയും നല്‍കുന്നുണ്ട്. ഇത്രയൊക്കെ ലഭിക്കുമ്പോള്‍ എങ്ങനെ ഭീകര പ്രവര്‍ത്തകര്‍ കൂടാതിരിക്കും??
Post Your Comments