ഫെയ്‌സ്ബുക്കിലെ വീഡിയോ ലൈവിന് പിന്നാലെ ഇപ്പോഴിതാ റേഡിയോ സംപ്രേക്ഷണവും ജനകീയമാക്കാനുള്ള നീക്കത്തിലാണ് സക്കര്‍ബര്‍ഗും കൂട്ടരും.ഫേസ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദസംപ്രേക്ഷണം നടത്താം. ശബ്ദം സംപ്രേക്ഷണം ചെയ്യുന്ന അതേസമയം ഫെയ്സ്ബുക്കിലൂടെ ബ്രൗസിങ്ങുമാകാം.വീഡിയോ റെക്കോർഡിങ്ങിന് വേണ്ടിവരുന്ന വലിയ ഡേറ്റാ ഉപയോഗവും, ലൈവ് ഓഡിയോയിലൂടെ ഒഴിവാക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ സംവിധാനം ലഭ്യമായിരിക്കും.പുതുവര്‍ഷത്തില്‍ ഇതിന് തുടക്കം കുറിക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്.ഇതോടെ പുസ്തകവായന, അഭിമുഖങ്ങള്‍ തുടങ്ങിയ പുതിയ ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്കില്‍ സജീവമാകുമെന്നാണ് നിഗമനം.ബിബിസി വേള്‍ഡ് സര്‍വീസ്, എല്‍ബിസി, ഹാര്‍പെര്‍ കോളിന്‍സ്, ആഡം ഗ്രാന്റ്, ബ്രിറ്റ് ബെനറ്റ് എന്നിവരായിരിക്കും ലൈവ് ഓഡിയോ സംവിധാനം ആദ്യം ഉപയോഗിക്കുക.
Post Your Comments