ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളും പ്രവര്‍ത്തികളും തീരുമാനങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. രാഹുലിന്റെ പല പ്രസ്താവനകളും തീരുമാനങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ നേതാക്കള്‍ രാഹുലിനെതിരെ പരസ്യമായി രംഗത്ത് വരുന്നില്ലെങ്കിലും അണിയറയില്‍ ഇത് ചര്‍ച്ചാ വിഷയമാണ്. ഇതേ തുടര്‍ന്ന് ഇക്കാര്യം സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കള്‍.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് മോദി അഴിമതി നടത്തിയെന്നും മോദിയ്‌ക്കെതിരെ തന്റെ കൈവശം വ്യക്തമായ തെളിവ് ഉണ്ടെന്നും അത് പുറത്ത് വിടുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു തെളിവ് പോലും പുറത്തുവിടാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. മോദിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ രാഹുലിന് തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് കോണ്‍ഗ്രസിലെ നേതാക്കളുടെ അഭിപ്രായം. രാഹുല്‍ പടച്ചുവിടുന്നതാകട്ടെ സുപ്രീംകോടതി കെട്ടുകഥയെന്ന് പറഞ്ഞ രേഖകളും..
കരസേനാ മേധാവിയുടെ നിയമനം സംബന്ധിച്ചും രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും രണ്ട് അഭിപ്രായമായിരുന്നു. നിയമനം പിന്‍വലിയ്ക്കണമെന്ന് ഒരു വിഭാഗവും നിയമനത്തെ പിന്തുണച്ച് രാഹുലും രംഗത്ത് വന്നതും ആശയകുഴപ്പങ്ങള്‍ക്ക് വഴി വെച്ചു. ഇതോടെ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ് ഇപ്പോള്‍
Post Your Comments