തിരുവല്ല:പത്തനംതിട്ടയിലെ ചെറുവളളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.എയര്‍പോര്‍ട്ട് നിര്‍മ്മിക്കുവാന്‍ ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ജനകീയ എയര്‍പോര്‍ട്ട് കമ്പനി തയ്യാറാണെന്ന് എയര്‍പോര്‍ട്ട് കമ്പനി മാനേജിങ് ഡയറക്ടറായ രാജീവ് ജോസഫ് പറഞ്ഞു.മധ്യതിരുവിതാംകൂറില്‍ പുതിയ എയര്‍പോര്‍ട്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ സഹകരണത്തോടെയാണ് ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയത്.
Post Your Comments