മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്‌ലീങ്ങളും .മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്മാരായി നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു പേരും 47 കൗണ്‍സില്‍ അംഗങ്ങളും മുസ്‌ലീങ്ങളാണ് എന്നതാണ് പ്രത്യേകത.പാര്‍ട്ടിക്ക് സ്വീകാര്യത ഏറിയതിന്‍െറ അടയാളമായാണ് ഇതിനെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്.
മാര്‍ച്ചില്‍ നടക്കുന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ബി. ജെ.പി ആരംഭിച്ചിട്ടുണ്ട്.മാല്‍വണി, ബാന്ദ്ര, കുര്‍ള, മുഹമ്മദലി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് 25,000ത്തോളം മുസ്ലിം യുവാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബി.ജെ.പി മുംബൈ യുണിറ്റ് ഉപാധ്യക്ഷന്‍ പറഞ്ഞു.പാര്‍ട്ടിയിലെ മുതിര്‍ന്ന മുസ്ലിം നേതാക്കളായ ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈന്‍ എന്നിവരെ പങ്കെടുപ്പിച്ച് ദക്ഷിണ മുംബൈയില്‍ പൊതുപരിപാടി നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.ഒരു കൈയില്‍ കമ്പ്യൂട്ടറും മറുകൈയില്‍ ഖുര്‍ആനുമായി മുസ്ലിം യുവാക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ് യുവാക്കളെ ആകര്‍ഷിച്ചതെന്നും പാർട്ടി വിശദീകരിക്കുന്നു.
Post Your Comments