IndiaNews

ഭർത്താവിൽ നിന്ന് പണം തട്ടാൻ ഭാര്യയുടെ തട്ടിക്കൊണ്ടുപോകൽ നാടകം- പിന്നീട് സംഭവിച്ചത്

മുംബൈ: ഭര്‍ത്താവില്‍നിന്നു പണം തട്ടാന്‍ തന്നെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയെന്നു കള്ളക്കഥയുണ്ടാക്കിയ ഭാര്യയെ പോലീസും ഭർത്താവും പിടികൂടി. അവസാനം ഭർത്താവ് ഭാര്യയോട് ക്ഷമിച്ചു എന്നാണു വാർത്ത.മുംബൈ മീരാ റോഡില്‍ താമസിക്കുന്ന യുവതിയാണ് കള്ളക്കഥ ചമച്ചത്.തങ്ങൾ നടത്തുന്ന ട്യൂഷൻ സെന്ററിന്റെ വിഹിതമോ ലാഭമോ ഒന്നും തരാതെ എല്ലാം ഭർത്താവ് കൈവശപ്പെടുത്തി വെക്കുന്നതാണ് ഭാര്യയെ ചൊടിപ്പിച്ചത്.

ഇതിന്റെ പ്രതികാരമായി ഭർത്താവിന്റെ ബാങ്ക് ബാലൻസിൽ നിന്നും പണം തട്ടിയെടുക്കാനാണ് ഇത്തരം ഒരു നാടകം ഭാര്യ നടത്തിയത്.ഞായറാഴ്ച തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും പത്തു ലക്ഷം രൂപ മോചനദ്രവ്യം നല്കണമെന്നും യുവതിയുടെ ഫോണിൽ നിന്ന് ഭര്‍ത്താവിനു വാട്സ്‌ആപ്പ് സന്ദേശം എത്തി.ഒപ്പം പോലീസിൽ അറിയിക്കരുതെന്നും യുവതി മയങ്ങി കിടക്കുന്ന ഫോട്ടോയും ഭർത്താവിന് ലഭിച്ചു.

എന്നാൽ ഭർത്താവ് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുയും പോലീസ് അന്വേഷണത്തിൽ യുവതി കള്ളക്കഥ കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി.വീട്ടിൽ നിന്ന് പുറപ്പെട്ട യുവതി വഴിയിൽ അലഞ്ഞും റെയിൽവേ സ്റ്റേഷനിലും മറ്റും സമയം ചിലവഴിച്ചു കയ്യിലെ പണം തീർന്നപ്പോൾ ഒരു റെയിൽവേ സ്റ്റേഷനിൽ തളർന്നിരിക്കുമ്പോളാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് ഭർത്താവ് ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കേസ് ഒഴിവാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button