മുംബൈ: അസാധുവാക്കിയ 5000 രൂപയില്‍ കൂടുതലുളള നോട്ടുകള്‍ നിക്ഷേപിക്കാന്‍ എത്തിയ അധ്യാപകനോട് നോട്ടുകള്‍ വൈകിയതിനുളള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് അധികൃതര്‍ മറുപടി കണ്ട് കുഴങ്ങി. മുംബൈ സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും മുംബൈ ആസൂത്രണ ബോര്‍ഡ് അംഗവുമായ ആര് രാം കുമാറിന്റെ മറുപടിയാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്.
‘സർക്കാരിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി.’ ഇതായിരുന്നു താന്‍ നോട്ട് മാറ്റാന്‍ വൈകിയത് എന്നായിരുന്ന രാം കുമാര്‍ എഴുതി നല്‍കിയത്. പണം നിക്ഷേപിക്കുന്നതിനുളള പുതിയ നിര്‍ദേശം വന്നതിനുശേഷമാണ് കഴിഞ്ഞ ദിവസം രാംകുമാര്‍ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്നത്. 5000 രൂപയില്‍ കൂടുതലുളളത് കൊണ്ട് കാരണം എഴുതി നല്‍കണമെന്ന് ബാങ്ക് അധികൃതര്‍ രാംകുമാറിനെ അറിയിച്ചു.
അസാധു നോട്ടുകള്‍ ബാങ്കില്‍ നല്‍കുന്നതിന് ഏര്‍പെടുത്തിയ പുതിയ നിയന്ത്രണം അനുസരിച്ച് നോട്ടുകള്‍ കൈമാറാന്‍ വൈകിയതിന് കാരണം എഴുതി നല്‍കണം. 5000 രൂപയില്‍ കൂടുതലുള്ള പഴയ നോട്ടുകള്‍ ഒറ്റത്തവണയേ അക്കൌണ്ടില്‍ ഇടാനാകൂ. നേരത്തെ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറി നല്കുമെന്നമുള്ള പ്രഖ്യാപനം തിരുത്തിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മറുപടി കണ്ട കാഷ്യര്‍ മാനേജറോട് കാര്യം പറയുകയും അദ്ദേഹത്തെ കാണാന്‍ ആവശ്യപെടുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് പേജില്‍ രാംകുമാര്‍ വിശദീകരണം നല്‍കിയതിന്റെ ചിത്രസഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments