ഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. നോട്ട് നിരോധനം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചന്ദ്രബാബു പറഞ്ഞു. പ്രഖ്യാപനം വന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തതില്‍ ആശങ്കയുണ്ടെന്നും പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
നേരത്തെ ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് 40 ദിവസം കഴിഞ്ഞിട്ടും ചില പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അതിനു പരിഹാരം കണ്ടെത്താന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. നോട്ടുനിരോധനം മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദിനംപ്രതി രണ്ട് മണിക്കൂറാണ് താന്‍ നീക്കിവെച്ചിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറാന്‍ ബാങ്കുകള്‍ ഇനിയും സജ്ജമായിട്ടില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പതിമൂന്നംഗ കമ്മിറ്റിയുടെ തലവനാണ് ചന്ദ്രബാബു നായിഡു. കമ്മിറ്റിയില്‍ മറ്റ് അഞ്ച് മുഖ്യമന്ത്രിമാരുമുണ്ട്.
Post Your Comments