NewsIndiaUncategorized

കേന്ദ്രജീവനക്കാർക്ക് പുതിയ നിയമം വരുന്നു

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ഡിസംബർ 31 ന് മുൻപ് സ്വത്ത് വിവരങ്ങൾ സമർപ്പിക്കണമെന്ന ഉത്തരവ് കേന്ദ്രം തത്കാലം മരവിപ്പിച്ചു. പുതിയ ചട്ടം ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. പുതിയ ചട്ടത്തിനനുസരിച്ച് വിവരങ്ങൾ പിന്നീട് സമർപ്പിച്ചാൽ മതിയാകും.

ബാങ്ക് അക്കൗണ്ട്, ഓഹരി, മ്യൂച്വൽ ഫണ്ട് വിവരങ്ങൾ, മറ്റു നിക്ഷേപങ്ങൾ, ആഭരണങ്ങൾ, സ്ഥാവര- ജംഗമ വസ്തുക്കൾ, മറ്റ് വിലകൂടിയ സാധനസാമഗ്രികൾ തുടങ്ങിയ എല്ലാ വിവരങ്ങളും ലോക്‌പാൽ നിയമത്തിലെ 44 ആം ചട്ടപ്രകാരം ജീവനക്കാർ സമർപ്പിക്കണം. ഇതിൽ പലവിവരങ്ങളും ചട്ടമനുസരിച്ച് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. എങ്കിലും മറ്റ് വിവരങ്ങൾ നൽകുന്നതും അത് ഓൺലൈനിൽ പരസ്യപ്പെടുത്തുന്നതും ഉചിതമല്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button