ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് അധികൃതര്‍ എന്തുകൊണ്ട് അമിത് ഷായുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നില്ലാ എന്ന് മമത ചോദിക്കുന്നു.
സംസ്ഥാനത്തെ സിവില്‍ സര്‍വീസ് തലവന്റെ പദവിയുടെ അന്തസ്സ് കെടുത്തുന്ന റെയ്ഡാണ് നടന്നതെന്ന് മമത പറയുന്നു. അഴിമതിക്ക് കൂട്ടുനില്ക്കാനാവില്ല, അതിനെ ഇല്ലാതാക്കുക തന്നെ ചെയ്യണം. എന്നാല്‍, സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തില്‍ എടുത്ത് വേണമായിരുന്നു റെയ്ഡ് നടത്തേണ്ടിയിരുന്നത്. നിലവിലെ മോദി സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ താറുമാറാക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
Post Your Comments