
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മാവോയിസം പോലുള്ള വ്യത്യസ്ത സമീപനങ്ങളോട് സി.പി.എമ്മിന് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ചില പൊലീസുകാര്‍ ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ ഇത്തരം അഴിഞ്ഞാട്ടം നടക്കില്ല. അത്തരം ലക്ഷ്യവുമായി എത്തുന്ന പൊലീസുകാര്‍ അത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ അത് ചെയ്യിക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments