കൊല്ലം: സംസ്ഥാനത്തു മൂന്നു ജില്ലകളിലെ സഹകരണ ബാങ്കുകളിൽ എന്‍ഫോഴ്സ്മെന്‍റ് പരിശോധന ആരംഭിച്ചു.ആദായവകുപ്പു ഉദ്യോഗസ്ഥന്മാർ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നത്.തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍എന്നീ ജില്ലാ സഹകരണബാങ്കുകളിലാണ് പരിശോധന നടത്തുന്നത്.
ഒപ്പം തന്നെ കൊല്ലം ജില്ലാസഹകരണ ബാങ്ക്, മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങിളില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം സി ബി ഐ റെയ്ഡ് ആരംഭിച്ചു.രാവിലെ 10 മണിയോടെയാണു പരിശോധന ആരംഭിച്ചത്.നോട്ടു നിരോധനത്തിനു ശേഷം എത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാണു പരിശോധന.
Post Your Comments