KeralaNews

എന്‍ഡിഎയുടെ നോട്ടുനിരോധന വിശദീകരണയോഗത്തിന് നേരെ സിപിഎം അക്രമം- എസ് ഐ യും നേതാക്കളും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

 

കാസര്‍കോട് : എന്‍ഡിഎയുടെ നോട്ടുനിരോധന വിശദീകരണയോഗത്തിന് നേരെ സിപിഎം അക്രമം .നേതാക്കളടക്കം 10 പേർ ആശുപത്രിയിൽ. സംഭവ സമയത്തു അക്രമം തടയാൻ ശ്രമിച്ച സ്ഥലം എസ് .ഐ. ബി. ശ്രീധരന് പരിക്കേറ്റു ആശുപത്രിയിൽ.എന്‍ഡിഎ കാസര്‍കോട് ചീമേനിയില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തിന് നേരെയാണ് അക്രമമുണ്ടായത്.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ആയിരുന്നു എൻ ഡി എ യുടെ വിശദീകരണ യോഗം.ബിജെപി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടും പരിക്കേറ്റു ചികിത്സയിലാണ്. അഡ്വ. ബി സുധീര്‍ പ്രസംഗിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കൂക്കിവിളിക്കുകയും യോഗം അലങ്കോലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.സംഭവത്തിൽ നേതാക്കൾ ശക്തമായി പ്രതിഷേധം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button