മുംബൈ : ലോകോത്തര ടെക്നോളജി കമ്പനിയായ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ആഗോള കമ്പനികളുടെ അസംബ്ലിങ് യൂണിറ്റുകള്‍ രാജ്യത്ത് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ഇത്തരം കമ്പനികള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കാറുണ്ട്. ഇത് ഉപയോഗിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് കടന്ന് വരാനുള്ള ശ്രമമാണ് ആപ്പിളും നടത്തുന്നത്. ആപ്പിള്‍ സി.ഇ.ഒ ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിനായി ഇപ്പോള്‍ ഫോണുകള്‍ നിര്‍മിച്ച് നല്‍കുന്നത് ചൈനയിലെ ഫോക്സോണ്‍ കമ്പനിയാണ്. ഫോക്സോണിന് ഇന്ത്യയിലും നിര്‍മാണ യൂണിറ്റുകളുണ്ട്. അത് കൊണ്ട് തന്നെ ഐഫോണിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നതിന് തടസ്സമുണ്ടാവില്ല. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഐഫോണ്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങാനുള്ള സാധ്യതകള്‍ ആരാഞ്ഞ് കൊണ്ട് ആപ്പിള്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായാണ് വിവരം. ഐഫോണിന്റെ മികച്ച മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ ഐഫോണിന്റെ നിര്‍മാണം നടത്തിയാല്‍ കുറഞ്ഞ വിലക്ക് രാജ്യത്ത് ഫോണുകള്‍ ലഭ്യമാക്കാന്‍ ആപ്പിളിന് കഴിയും. ഇന്ത്യന്‍ വിപണിയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ആപ്പിളിന് ഇത് സഹായകമാവും.
Post Your Comments