ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ നജഫ്ഗഡില്‍ അമ്മ നോക്കിനില്‍ക്കേ 17-കാരി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ ശുഭാമിനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് കാറില്‍ നിന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ ഒളിവില്‍ പോയ പെണ്‍കുട്ടിയുടെ സുഹൃത്ത് ശുഭാമിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പെണ്‍കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ – സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ പെണ്‍കുട്ടി, രാത്രി ഏഴരയ്ക്ക് വൈകുമെന്ന് ഫോണിലൂടെ അറിയിച്ചു. പെണ്‍കുട്ടിയും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച ബെന്‍സ് കാര്‍ ഒമ്പതുമണിയോടെ വീടിന് മുന്നില്‍ എത്തി. ഒരാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയും തൊട്ടുപിന്നാലെ വെടിയൊച്ച മുഴങ്ങുകയും ചെയ്തു. കാറിന്റെ അടുത്തേക്ക് ഓടിയടുത്തപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെയാണ് കാണാന്‍ സാധിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിപ്പോയതായും അമ്മ പോലീസിനോട് പറഞ്ഞു.
Post Your Comments