കോഴിക്കോട്: മാവോവാദികളെ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പോലീസ് വിട്ടയച്ചു. തുടര്‍ നടപടി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാത്രമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെതിരെ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് നദീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
സാമൂഹ്യപ്രവര്‍ത്തകനായ നദീറിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറളം ഫാമിലെ വിയറ്റ്‌നാം കോളനിയില്‍ സായുധരായെത്തിയ മാവോവാദികള്‍ ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. നദീറിന്റെ അറസ്റ്റിനെതിരെ കോഴിക്കോട് കിഡ്‌സണ്‍കോണറിലും കൊച്ചിയിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments