Gulf

യു.എ.ഇ ന്യൂ ഇയര്‍ അവധി പ്രഖ്യാപിച്ചു

അബുദാബി•യു.എ.ഇ സര്‍ക്കാര്‍ ന്യൂ ഇയര്‍ അവധി പ്രഖ്യാപിച്ചു. ഇത് പ്രകാരം 2017 ജനുവരി 1 ഞായറാഴ്ച പൊതുഅവധിയായിരിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വിവിധ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്.

അതേസമയം, യു.എ.ഇ മനുഷ്യവിഭവശേഷി എമിറാത്തി വത്കരണ മന്ത്രാലയം സ്വകാര്യമേഖല ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button