കൊല്ലം: സിനിമാ സംഘടനകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി നടനും മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍. അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണം. ഇതിന് സര്‍ക്കാര്‍ നിയമം വഴി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.എന്നെങ്കിലും സിനിമ പച്ചപിടിച്ചല്‍ അന്നു സമരമെന്നാണ് കൂറേക്കാലമായുള്ള രീതി. വട്ടീല്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാ സംഘടനകള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സംഘടനകളുടെ തര്‍ക്കത്തില്‍ സിനിമാ മന്ത്രിക്ക് ഇടപെടാന്‍ ആവകാശമില്ലെന്ന അവസ്ഥ മാറണമെന്നും തമിഴ്നാട് മാതൃകയിലുള്ള നിയമനിര്‍മാണമാണ് വേണ്ടതെന്നും ഗണേഷ്കുമാര്‍ അഭിപ്രായപ്പെട്ടു.സ്വന്തം ശക്തി തെളിയിക്കാന്‍ ഏകപക്ഷീയമായ തീരുമാനങ്ങളാണ് സംഘടനകൾ എടുക്കുന്നത്.ചാര്‍ജ് കൂട്ടിയതു കൊണ്ടാണ് പുലിമുരുകന്‍ 100 കോടിയും പ്രേമം അന്‍പതു കോടിയും കടന്നത്. ടിക്കറ്റിന് 350 മുതല്‍ 500 രൂപ വരെ തിയറ്ററുകള്‍ വാങ്ങുന്നത് അന്യായമാണെന്നും ഗണേഷ് കുറ്റപ്പെടുത്തി.
Post Your Comments