ലണ്ടന്‍: ഈ കുര്‍ദിഷ് വനിതയുടെ തലയ്ക്ക് കോടികളുടെ വിലയുണ്ട്. ഐഎസ് ഭീകരസംഘടനയാണ് ഈ യുവതിയുടെ തലയ്ക്ക് ഏഴു കോടി രൂപ പ്രഖ്യാപിച്ചത്. ഐഎസിനെതിരെ പോരാടുന്നുവെന്ന കുറ്റമാണ് ഈ വനിത ചെയ്യുന്നത്. ജൊവാന പലനിയെ വധിച്ചാല്‍ ഐഎസ് കോടികള്‍ നല്‍കുമെന്നാണ് പറയുന്നത്.
23കാരിയായ ജൊവാന പലനിയെ വധിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഐഎസ് സോഷ്യല്‍മീഡിയ വഴി പ്രചരണം നടത്തിയിരിക്കുകയാണ്. വിവിധ ഭാഷകളിലായാണ് ഐഎസ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2014ല്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് ഐഎസിനെതിരെ പോരാടാന്‍ കുര്‍ദ്ദിഷ് സേനക്കൊപ്പം ജൊവാന ചേര്‍ന്നത്.
നിലവില്‍ ഡെന്‍മാര്‍ക്കില്‍ ജയിലിലാണ് ജൊവാന. 2015ല്‍ ഒരു വര്‍ഷത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കോപ്പന്‍ഹേഗനിലെ ജയിലിലായത്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഐഎസിനെതിരെ പോരാടാനുറച്ച് ഇറങ്ങിയ ജൊവാന നിയമം ലംഘിച്ചാണ് രാജ്യം വിട്ടത്. ഗള്‍ഫ് യുദ്ധസമയത്ത് ഇറാഖിലെ റമാദിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച കുട്ടിയാണ് ജൊവാന.
Post Your Comments