NewsIndia

സംസാരിക്കുന്നതിന്റെ ഇടയിൽ ഇനി കോൾ കട്ട് ആകുമെന്ന് പേടിക്കണ്ട: കോൾഡ്രോപ്പുകൾ പരിഹരിക്കാനായി പുതിയ സേവനം

ന്യൂഡൽഹി: കോൾഡ്രോപ്പുകൾ പരിഹരിക്കാനായി ഇനി ടോൾഫ്രീ നമ്പറും. വര്‍ധിച്ച് വരുന്ന കോള്‍ ഡ്രോപ് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ 1955 എന്ന ടോൾഫ്രീ നമ്പറാണ് ഗവൺമെന്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കോള്‍ ഡ്രോപ് റിപ്പോര്‍ട്ട് ചെയ്യാനുള്ള 1955 എന്ന ഷോര്‍ട്ട് കോഡിനെ ഐവിആര്‍എസ് സിസ്റ്റം അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലോക്കല്‍, എസ്ടിഡി കോളിങ്ങിൽ ഈ സേവനം ലഭ്യമാകും.

ഗവണ്‍മെന്റ് നേതൃത്വത്തിലുള്ള എംടിഎന്‍എലിനാണ് ഷോട്ട് കോഡിനെ നെറ്റ് വര്‍ക്കുകളില്‍ ക്രമീകരിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ടെലികോം മന്ത്രി മനോജ് സിന്‍ഹയാകും പുതിയ സേവനം ലോഞ്ച് ചെയ്യുകയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button