തായ്‌പേയ്: പണം മുടക്കി വണ്ടി വാങ്ങിക്കുമ്പോള്‍ അതിലൊരു ചെറിയ പോറല്‍ ഏറ്റാല്‍ നെഞ്ചില്‍ തീയാണ്. പിന്നെയാണോ, കോടികള്‍ വിലവരുന്ന ലംബോര്‍ഗിനി പോലുള്ള കാറുകള്‍. നിമിഷനേരം കൊണ്ട് അടിച്ചു തരിപ്പണമാക്കിയാല്‍ ഉടമസ്ഥന്റെ അവസ്ഥ എന്തായിരിക്കും. രണ്ടര കോടി വിലയുള്ള ലംബോര്‍ഗിനി ഉടമസ്ഥന്റെ മുന്നില്‍വെച്ച് അടിച്ചു തരിപ്പണമാക്കുകയായിരുന്നു.
ജെസിബി പോലുള്ള യന്ത്രത്തിന്റെ സഹായത്തോടെ കാറിന്റെ ഭാഗങ്ങള്‍ ഒരു മയവുമില്ലാതെയാണ് പൊളിച്ചെടുത്തത്. തായ്വാനിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ ക്രൂരകൃത്യം ചെയ്തത്. നിയമങ്ങള്‍ പാലിക്കാതെയുള്ള യാത്രയാണ് കാറിനുമേലുള്ള പരാതി. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് കാര്‍ ഓടിയിരുന്നത്.
ശിക്ഷ ഒഴിവാക്കാന്‍ ഉടമസ്ഥന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കാര്‍ തകര്‍ത്ത് കളായാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ തകര്‍ക്കുന്നത് കാണാന്‍ നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്. വീഡിയോയും വൈറലായി കഴിഞ്ഞു.
Post Your Comments