ദുസ്വപ്‌നങ്ങള്‍ കാണാത്തവർ ചുരുക്കമാണ്. എന്നാല്‍ ദുസ്വപ്‌നങ്ങള്‍ കണ്ട് പേടിക്കുന്നവര്‍ സാധാരണയായി ചിന്തിക്കുന്നത് ഇത് അവര്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രശ്‌നമാണോ എന്നാണ്. പിന്നെ അത് ഓർത്ത് ടെൻഷൻ അടിക്കുന്നവരും ചുരുക്കമല്ല. അപകടത്തില്‍പ്പെടുന്നതും ഉയരത്തില്‍ നിന്നും വീഴുന്നതും അധികപേരുടെയും സ്വപ്‌നങ്ങളാണ്. ഇതൊക്കെ ചിലപ്പോള്‍ ജീവിത സാഹചര്യത്തില്‍ നിങ്ങള്‍ മുന്‍പ് നേരിട്ടതാകാം. അതിനെക്കുറിച്ചുള്ള ഭയവും ചിന്തയുമാണ് ഇത്തരം സ്വപ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇങ്ങനെ ദുസ്വപ്നങ്ങൾ കാണുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്.
രാത്രി ഭക്ഷണങ്ങള്‍ കഴിക്കാതെ ഉറങ്ങുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടാതെ വൈകിയുള്ള ആഹാരം കഴിക്കലും ദുസ്വപ്‌നങ്ങള്‍ക്ക് വഴിയൊരുക്കാം. വൈകിയുള്ള ആഹാരം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുകയും തലച്ചോറ് കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നിരവധി മരുന്നുകളുടെ ഉപയോഗവും ദുസ്വപ്‌നങ്ങൾക്ക് വഴിവയ്ക്കാം. ആന്റി ഡിപ്രസന്റ്‌സ്, നാര്‍ക്കോട്ടിക്‌സ് തുടങ്ങിയവ തലച്ചോറിലെ രാസപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതാണ് കാരണം. അതുപോലെ ചില മരുന്നുകള്‍ മാറുമ്പോള്‍ ദുസ്വപ്‌നങ്ങളുടെ എണ്ണത്തിലും വ്യതിയാനം വരാം.
ഉറക്കക്കുറവും ദുസ്വപ്‌നങ്ങള്‍ കാണാന്‍ കാരണമാകുന്നു. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെങ്കിലും ദുസ്വപ്‌നങ്ങള്‍ കാണാം. പല ആരോഗ്യപ്രശ്‌നങ്ങളും ദുസ്വപ്‌നങ്ങള്‍ മൂലം സംഭവിക്കാം. അതില്‍ ഒന്നാണ് മനസ്സിന്റെ താളം തെറ്റുന്നത്. മാനസികമായി നിങ്ങളെ തളര്‍ത്തിക്കളയാം. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ദുസ്വപ്‌നങ്ങള്‍ വഴിവെക്കാം. ഉറക്കക്കുറവും ദുസ്വപ്‌നങ്ങളും ചേരുമ്പോള്‍ അമിതവണ്ണം ഉണ്ടാവാൻ സാധ്യതയുണ്ട്. ദുസ്വപ്‌നങ്ങളെക്കുറിച്ചുള്ള പേടിയും ചിന്തയും നിങ്ങളെ ഒരു വിഷാദരോഗിയാക്കാൻ സാധ്യതയുണ്ട്.
Post Your Comments