ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. 8.65 ശതമാനമായാണ് നിരക്ക് കുറിച്ചിരിക്കുന്നത്. മുൻപ് ഇത് 8.8 ശതമാനമായിരുന്നു. ഇപിഎഫില്‍ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെയാണ് ഇത് ബാധിക്കുക.
നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ഇപിഎഫ് പലിശ 8.8ശതമാനത്തില്‍നിന്ന് 8.7 ശതമാനമാക്കി കുറയ്ക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments