NewsIndia

നോട്ട് അസാധുവാക്കൽ; കേന്ദ്രസർക്കാരിനെ പ്രശംസിച്ച് മോദിയുടെ ഭാര്യ

കോട്ട: നോട്ട് അസാധുവാക്കല്‍ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്‍. നോട്ട് അസാധുവാക്കൽ കള്ളപ്പണത്തെയും അഴിമതിയെയും തുടച്ചുനീക്കുമെന്ന് ബെൻ അഭിപ്രായപ്പെട്ടു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന പ്രത്യാശയും അവർ പ്രകടിപ്പിച്ചു.

ഈ തീരുമാനം വിദേശത്തുള്ള കള്ളപ്പണം തിരിച്ചെത്തിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button