ന്യൂഡല്‍ഹി: എടിഎമ്മിനു മുന്നിലെ ക്യൂവില്‍ നിന്ന് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച ആളിനെ ക്യൂ നിന്ന മറ്റു ചിലർ മർദ്ദിച്ചതായി പരാതി.ലല്ലന്‍ സിങ് കുശ്വാഹ എന്ന 45 കാരനാണ് ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്ക് മര്‍ദ്ദനമേറ്റത്.നീണ്ട ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ ഉന്തും തള്ളും കൂടുന്നത് കണ്ട ലല്ലന്‍ സിങ് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു.
കേട്ട് നിന്ന ഒരാളാണ് ഇത് കേട്ട് പ്രകോപനം ഉണ്ടായി ഇയാളുമായി വാക്കേറ്റം നടത്തിയത്., വാക്കേറ്റത്തെ തുടർന്നായിരുന്നു ഇരുവരും കയ്യാങ്കളിയിലേക്കു പ്രവേശിച്ചതും മർദ്ദനം ഉണ്ടായതും.എടിഎമ്മിനടുത്ത് കട നടത്തുന്ന ആസ്തിക് എന്ന ആളാണ് മര്‍ദ്ദിച്ചത്. ഇയാള്‍ വാക്കേറ്റമുണ്ടാക്കുകയും ക്രിക്കറ്റ് സ്റ്റംപുകൊണ്ട് തലയ്ക്ക് മര്‍ദ്ദിക്കുകയായിരുന്നെന്ന് ലല്ലന്‍ സിങ് പരാതിപ്പെട്ടു .
ആശുപത്രിയില്‍ ചികിത്സ നേടിയ ലല്ലന്‍ സിങ്ങിന്റെ തലയ്ക്ക് രണ്ട് തുന്നലുണ്ട്. ഇരുവരും ദീർഘ നാളത്തെ സൗഹൃദം ഉണ്ടായിരുന്നവരാണെന്നു പറയപ്പെടുന്നു. ആസ്തിക്കിന്റെ പേരിൽ ലല്ലൻ സിങ് പരാതി കൊടുത്തിട്ടുണ്ട്.
Post Your Comments