
കണ്ണൂർ: തന്നെ ഓണ്‍ലൈനില്‍ വേട്ടയാടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ലസിതാ പാലയ്ക്കലിന്റെ ഫേസ്ബുക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.ലസിതയ്ക്ക് നേരിടേണ്ടിവന്ന അനുഭവം എല്ലാവരും അറിയട്ടെയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകാരുടെ നിലപാട്.അതേസമയം ലസിതയുടെ ഭാഷയും ഭാവങ്ങളും എല്ലാവരും കാണട്ടെയെന്ന് പറഞ്ഞ് സിപിഐഎം പ്രവര്‍ത്തകർ പറയുന്നു.ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ലസിതയുടെ ഫേസ്ബുക് വീഡിയോ.
ആര്‍എസ്എസില്‍ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സുധീഷ് മിന്നി, പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവര്‍ത്തകര്‍ ഏത് രീതിയിലാണ് തനിക്കെതിരെ പോസ്റ്റിടുന്നതെന്ന് ഫെയ്‌സ്ബുക്കിലുള്ളവര്‍ക്കും അറിയാമെന്ന് ലസിത പറയുന്നു.സുധീഷ് മിന്നിയുടെ പോസ്റ്റില്‍ താന്‍ മാന്യമായ ഭാഷ ഉപയോഗിച്ചത്, സുധീഷിന്റെ അച്ഛനും അമ്മയും സഹോദരനും ഇപ്പോളും സംഘപ്രവര്‍ത്തകരായതിനാലാണെന്നും ലസിത വീഡിയോയിൽ വ്യക്തമാക്കുന്നു.കൂടാതെ
വീഡിയോയില്‍ സുധീഷ് മിന്നി തറയാണെന്നും ആരോപാപിക്കുന്നുണ്ട്.താനായിട്ട് ഉയര്‍ന്നതല്ല, അവരായി തന്നെ ഉയര്‍ത്തിയതാണ്. തന്നെ ഝാന്‍സീ റാണിയെന്ന് വിളിക്കുന്നത് തുടര്‍ന്നോട്ടെയെന്നും അങ്ങനെ വിളിക്കുന്നത് തനിക്കും ഒരു സുഖമാണെന്നും ലസിതാ പാറയ്ക്കല്‍ പറയുന്നു.
ആര്‍എസ്എസ് എന്ന പ്രസ്ഥാനം സത്യമാണ്.അതിനാൽ ഇത്തരം മാക്രികള്‍ കുരച്ചതുകൊണ്ടൊന്നും ആര്‍എസ്എസ് ഇല്ലാതായിപോകില്ല .താന്‍ മരിക്കും വരെ സംഘപ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കും.കമ്യൂണിസ്റ്റുകാര്‍ കളിക്കുന്നത് പിണറായി വിജനെ കണ്ടിട്ടാണോ എന്നും പിണറായി വിജയനാരാ എന്നും ലസിത ചോദിക്കുന്നു.
Post Your Comments