KeralaNewsUncategorized

സനാഥ ബാല്യവുമായി കേരള സർക്കാർ: ഇനി സ്വത്ത് എഴുതി വച്ച് ദത്തെടുക്കേണ്ട അനാഥക്കുട്ടികളെ സ്വന്തം മക്കളായി ആര്‍ക്കും വളര്‍ത്താം

തിരുവനന്തപുരം: ഒരു കുഞ്ഞിനെ ദത്തെടുക്കണമെങ്കിൽ അതിന് പിന്നിൽ നിരവധി നിയമ നടപടികളുണ്ട്.സ്വത്ത് വെളിപ്പെടുത്തണം കുട്ടികളുടെ പേരിൽ അവ എഴുതി വയ്ക്കണം എന്നിങ്ങനെ നടപടിക്രമണങ്ങൾ നിരവധിയാണ്.എന്നാൽ ഇനി ഇത്തരം കുരുക്കുകളൊന്നും ഉണ്ടാകില്ല.ദത്തെടുക്കല്‍ നിയമങ്ങളുടെ കുരുക്കുകള്‍ ഒഴിവാക്കാന്‍ അവസരം ഒരുക്കുകയാണ് കേരള സര്‍ക്കാര്‍. ശിശുസംരക്ഷണവിഭാഗത്തിന്റെ ‘സനാഥ ബാല്യം’ എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്.

പാശ്ചാത്യ നാടുകളിലെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ മാതൃകയിലാണു പുതിയ പദ്ധതി ഒരുക്കുന്നത്.അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സനാഥ ബാല്യം’ ഒരുങ്ങുക . മാതാപിതാക്കളുടെ അവകാശങ്ങള്‍ നഷ്ടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. താത്കാലികമായ പോറ്റി വളര്‍ത്തലാണ് സനാഥ ബാല്യം പദ്ധതി.അനാഥാലയങ്ങള്‍, യത്തീംഖാനകള്‍, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ വീട്ടില്‍ നിര്‍ത്തി വളര്‍ത്താന്‍ അവസരം നല്‍കും. കുട്ടികളെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികളെയും ഇങ്ങനെ ഏറ്റെടുത്ത് വളര്‍ത്താം.

ജില്ലകളിലെ ബാലക്ഷേമ സമിതിയുടെ ഉത്തരവു പ്രകാരം കുഞ്ഞുങ്ങളെ ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ ഏറ്റെടുക്കാം. ഇത് നടപ്പാക്കുന്ന നോഡല്‍ അഥോറിറ്റി ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ്.ഇന്ത്യന്‍ പൗരന്മാരായ 35 വയസിനുമേല്‍ പ്രായമുള്ള ദമ്പതികൾക്കോ ഏക രക്ഷിതാവായ വ്യക്തിക്കോ കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒന്നിലധികം കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കോ ഈ ചുമതല ഏറ്റെടുക്കാവുന്നതാണ്.ശാരീരികവും മാനസികവും വൈകാരികവുമായി ഒരു കുഞ്ഞിനെ പോറ്റി വളര്‍ത്താനുള്ള ശേഷി വേണമെന്നുമാത്രമാണു നിബന്ധന.ജില്ലാ ശിശുക്ഷേമ സമിതികളില്‍നിന്ന് നേരിട്ടോ www.swd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ഇതിനായുള്ള അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് 0471 2345121എന്ന നമ്പറിൽ ബന്ധപ്പെടുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button