കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങിയതിന് ആരാധകരോട് മാപ്പപേക്ഷിച്ച് കേരളബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ. നിങ്ങളുടെ പിന്തുണയ്ക്ക് പ്രതിഫലം നൽകാൻ കഴിയാത്തതിനാൽ വിഷമമുണ്ട്. നമ്മൾ തോറ്റിട്ടില്ല. മത്സരം സമനിലയിലാക്കി പെനാല്‍റ്റിയിലാണ് നഷ്ടമായതെന്ന് കോപ്പൽ വ്യക്തമാക്കി.
മത്സരക്രമത്തിലെ തിരക്കിട്ട ഷെഡ്യൂള്‍ മൂലം വേണ്ടത് പോലെ പരിശീലിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. ക്ഷീണിതരായ രണ്ടു ടീമുകളുടെ ഏറ്റുമുട്ടലാണ് ഫൈനലില്‍ കണ്ടത്. ഏഴു ദിവസത്തിനിടയില്‍ കളിക്കേണ്ടി വന്നത് മൂന്ന് മത്സരങ്ങളും ഇതിനിടയിൽ ഡൽഹിയിലേക്കുള്ള നീണ്ടയാത്രകളും കളിക്കാരെ ക്ഷീണിപ്പിച്ചുകളഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ആരോണ്‍ ഹ്യൂസിന് പരുക്കുപറ്റി പുറത്തിരിക്കേണ്ടിവന്നതും ടീമിന് തിരിച്ചടിയായി. പക്ഷേ, അസന്തുലിതമായ ടീമായിരുന്നിട്ടും കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയില്‍ തന്നെ കളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments