ന്യൂയോര്‍ക്ക് : കാറിനുള്ളില്‍ തണുത്തുറഞ്ഞ് ഒരു സ്ത്രീ, അമേരിക്കയിലെ ഹഡ്സന്‍ നഗരത്തില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ഒരു സ്ത്രീ തണുത്തുറഞ്ഞ് ഇരിക്കുന്നു എന്നതായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് നിയന്ത്രണം ഏറ്റെടുത്തു. പരിശോധിച്ചപ്പോള്‍ കാറിനെയാകെ മഞ്ഞു മൂടിയിരിക്കുന്നു. കാറിന്റെ വലതുവശത്തെ സീറ്റിലാണ് സീറ്റ് ബെല്‍റ്റിട്ട് മുഖത്ത് ഓക്സിജന്‍ മാസ്കും ധരിച്ച് ഒരു വൃദ്ധ ഇരുന്നത്. രാത്രി മുഴുവന്‍ കാര്‍ അതേ സ്ഥലത്ത് കിടന്നതു കൊണ്ടാവാം മഞ്ഞ് മൂടിയതെന്ന് പോലീസ് കരുതി.
ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ ഡോര്‍ തുറക്കാന്‍ മറ്റു വഴികളില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച തുടങ്ങി. ഡോറിന്റെ കണ്ണാടി തല്ലിപ്പൊട്ടിച്ച് അകത്തു കയറി. തുണിക്കടകളിലും മറ്റും വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വച്ചിരിക്കുന്ന ബൊമ്മയാണ് കാറിലുണ്ടായിരുന്നത്. ബൊമ്മയെ കണ്ടാല്‍ യഥാര്‍ത്ഥത്തിലുള്ള ആളാണെന്നേ തോന്നുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അത്ര ഭംഗിയായി വസ്ത്രങ്ങള്‍ ധരിപ്പിച്ചായിരുന്നു ബൊമ്മയെ ഇരുത്തിയിരുന്നത്. കാലുകളില്‍ ഷൂസ് വരെ ധരിപ്പിച്ചിരുന്നു. പിന്നീട് ഫോണ്‍ ചെയ്തതാളെ പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ മെഡിക്കല്‍ പരിശീലനത്തിനായിഉപയോഗിക്കുന്നതാണിതെന്ന് വെളിപ്പെട്ടത്. ഏതായാലും പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഉടമസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments