NewsSports

സൗദ്യയിൽ നിന്ന് വിദേശികൾ പണമയക്കുന്നതിനുള്ള നികുതി ; വസ്‌തുതകൾ ഇങ്ങനെ

സൗദി: സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ തീരുമാനം.വിദേശികള്‍ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക സമിതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനായി ശൂറാ കൗണ്‍സില്‍ സാമ്പത്തിക സമിതി 12 നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ശൂറാ കൗണ്‍സില്‍ യോഗത്തില്‍ വിദേശികളയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിദേശികള്‍ അയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നും കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ, നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണമെന്നും ശൂറാ കൗണ്‍സിലിന്റെ പ്രധാന നിർദ്ദേശങ്ങളിൽ പറയുന്നു.കൂടാതെ വിദേശികള്‍ക്കു നല്‍കുന്ന സേവന നിലവാരം ഉയര്‍ത്തുകയും മാസം തോറും പണം അയക്കാത്ത വിദേശി നാടു വിടുമ്പോള്‍ അയയ്കാത്ത തുക കണക്കാക്കി നികുതി ഈടാക്കണമെന്നും പറയുന്നു.നികുതി നല്‍കാതിരിക്കുകയോ പണം മറ്റു മാര്‍ഗങ്ങളിലുടെ കടത്തുകയോ ചെയ്യുന്നവര്‍ക്കു നികുതിയായി വരുന്ന തുകയെക്കാള്‍ കൂടാത്ത സംഖ്യ പിഴ ചുമത്തണം.നിയമ ലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ചു പിഴ സംഖ്യയും കൂടും.നികുതി നല്‍കാതെ പണം അനധികൃതമായി അയക്കാന്‍ സഹായിക്കുന്നവര്‍ക്കും പിഴ ചുമത്തണമെന്നും ശൂറാ കൗണ്‍സില്ലിന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button