NewsGulf

മൊബൈൽ ഉപയോഗത്തിന് ദോഹ ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശം

ദോഹ: മൊബൈൽ ഉപയോഗത്തിന് ദോഹ ആഭ്യന്തരമന്ത്രാലയം മാർഗനിർദേശം . നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മൊബൈൽ ഫോൺ മാറിയിരിക്കുന്നുവെന്നും അവ സുരക്ഷിതമായി ഉപയോഗിക്കുന്ന കാര്യത്തിൽ പലരും അജ്ഞരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ അതിൽ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സണൽ വിവരങ്ങളും ചിത്രങ്ങളുമാണ് നഷ്ടമാകുന്നത്. അനാവശ്യമായി മറ്റുള്ളവർ ഫോൺ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാൻ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് ഫോൺ ലോക്ക് ചെയ്യണം. വിശ്വസിക്കാൻ കഴിയുന്ന സ്റ്റോറുകളിൽ നിന്നുള്ള ആപ്ലിക്കേഷനുകൾ മാത്രമേ വാങ്ങാൻ പാടുള്ളു. സന്ദേശം, ഇ- മെയിൽ തുടങ്ങിയ വിവരങ്ങൾ ഫോണിൽ സേവ് ചെയ്യരുത്. മൊബൈൽ സുരക്ഷാ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയും കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുകയും വേണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button