KeralaSports

നിവിന്‍ പോളിക്ക് നിര്‍ബന്ധം; ഐഎം വിജയന്‍ വിഐപി ലോഞ്ചിലിരുന്ന് ഫൈനല്‍ കാണും

കൊച്ചി: ഒടുവില്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐഎം വിജയനും വിഐപി ടിക്കറ്റ് ലഭിച്ചു. ഐഎം വിജയന്‍ നടന്‍ നിവിന്‍ പോളിക്കൊപ്പം വിഐപി ലോഞ്ചിലിരുന്ന് കളി കാണും. കലൂര്‍ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന്റെ ഫൈനല്‍ കാണാന്‍ വിജയന് ആദ്യം ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. വിഐപി ടിക്കറ്റ് തീര്‍ന്നുവെന്നുള്ള അവഗണനയാണ് ലഭിച്ചത്. ഇതിനെതിരെ ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായപ്പോഴാണ് വാര്‍ത്ത നിവിന്‍ പോളി അറിയുന്നത്. ഉടന്‍ തന്നെ നിവിന്‍ പോളി തന്നെ വിളിച്ചെന്ന് ഐഎം വിജയന്‍ പറയുന്നു. വിജയേട്ടന്‍ ഗാലറിയില്‍ ഇരിക്കുമ്പോള്‍ ഞങ്ങളെങ്ങനെ വി.ഐ.പി ലോഞ്ചില്‍ ഇരുന്ന് കളി കാണുമെന്ന് നിവിന്‍ ചോദിച്ചു. ഒപ്പമിരുന്ന് കളി കാണാന്‍ ക്ഷണിച്ചു. നിവിന്റെ ക്ഷണം സ്വീകരിച്ച് മത്സരം കാണാന്‍ ഞാനുമുണ്ടാകുമെന്ന് വിജയന്‍ വ്യക്തമാക്കി.

നിവിന്റെ തൊട്ടടുത്തിരുന്ന് ഫൈനല്‍ കാണുമെന്നും വിജയന്‍ പറഞ്ഞു. ഐഎം വിജയന് ജനറല്‍ ടിക്കറ്റ് നല്‍കിയ കേരള ഫുട്‌ബോള്‍ അസോസിയേഷനെതിരെ ട്രോളുകളുടെ പൊടിപൂരമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അതിരൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. സാധാരണ ടിക്കറ്റ് നല്‍കി അസോസിയേഷന്‍ തന്നെ അപമാനിച്ചുവെന്നാണ് വിജയന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button