ഹിമാചല്‍ പ്രദേശ്•ഐ.എസ് അംഗമെന്ന് സംശയിക്കുന്ന യുവാവിനെ ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി. ഇയാള്‍ സിറിയയിലേക്ക് പോകുന്ന പദ്ധതിയിലായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ബംഗളൂരു സ്വദേശിയായ 23 കാരന്‍ അബിദ് ഖാന്‍ ആണ് ഷിംലയില്‍ നിന്ന് 250 കി.മി അകലെ കുളു ജില്ലയിലെ ബഞ്ജര്‍ പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും പിടിയിലായത്. അഞ്ചുമാസമായി ഇയാള്‍ ഇവിടെ കള്ളപേരില്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും ഒരു മൊബൈല്‍ ഫോണും ലാപ്ടോപും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ഐ.എസ് ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്ന അബിദ് ഇന്തോനേഷ്യ വഴി സിറിയയിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നുവെന്ന് എസ്.പി പദം ചന്ദ് പറഞ്ഞു. ഇയാള്‍ അടുത്തിടെ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നതായി മറ്റൊരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ ഏതാനും ഐ.എസ് ഭീകരര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് അബിദിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കുളു ടൌണ്‍ കോടതിയില്‍ ഹാജരാക്കും.
Post Your Comments